---
title: "പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കും. എം.എൽ.എ എം. വിജിൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം."
english_title: "New traffic reforms will be implemented to resolve traffic congestion in Pazhayaangadi. The decision was taken at a meeting called by MLA M. Vijin."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306270/New traffic reforms will be implemented to resolve traffic congestion in Pazhayaangadi. The decision was taken at a meeting called by MLA M. Vijin."
published_at: "2025-08-03T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കും. എം.എൽ.എ എം. വിജിൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

> **Lead Summary:** പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കും. എം.എൽ.എ എം. വിജിൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

## Article Content

പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കും. എം.എൽ.എ എം. വിജിൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

പഴയങ്ങാടി പാലം മുതൽ എരിപുരം സർക്കിൾ വരെ റോഡിൻ്റെ മധ്യഭാഗത്ത് ഡിവൈഡർ സ്ഥാപിക്കും. എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി പാലം വരെ കെ.എസ്.ടി.പി റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

ബസ് സ്റ്റാൻഡിൽ നിന്ന് ബസിൽ യാത്രക്കാരെ കയറ്റിയ ശേഷം മെയിൽ റോഡിൽ നിന്ന് യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കും. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ പോലീസ് നിയമനടപടി സ്വീകരിക്കും. പാർക്കിംഗ് സംബന്ധിച്ച് പോലീസ് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തും.

വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ 10 മിനിറ്റ് വരെ സാധനങ്ങൾ വാങ്ങുന്നതിന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. അതിൽ കൂടുതൽ സമയം വേണ്ടവർ പഴയങ്ങാടിയിലെ പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കണം.

ഗതാഗതം നിയന്ത്രിക്കുന്നതിന് പഴയങ്ങാടി അണ്ടർ പാസേജിലും, ടൗണിലും പോലീസിന്റെ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. തിരക്കുള്ള സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ ലോഡ് ഇറക്കുന്നത് ഒഴിവാക്കുന്നതിനും തീരുമാനിച്ചു.

ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പൊതുജനങ്ങളും, വ്യാപാരികളും ഉൾപ്പെടെയുളളവരുടെ സഹകരണം ഉണ്ടാകണമെന്നും എം വിജിൻ എം എൽ എ അഭ്യർത്ഥിച്ചു.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റുമാരായ പി ഗോവിന്ദൻ ,കെ ഫാരീഷ, പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ പി വി വിജേഷ് , കെ പത്മനാഭൻ, വി വിനോദ്, എം പി ഉണ്ണികൃഷ്ണൻ, ഏ വി രാജേഷ്, എ വി സനിൽ , ടി വി ചന്ദ്രൻ, കെ വി മനോഹരൻ, പി വി അബ്ദുള്ള, ബി അൻവർ , ശ്യാം വിസ്മയ, ഹാരീസ്, മഹമൂദ് വാടിക്കൻ, എസ് പി ശ്രീധരൻ, ഹാഷിം, സജിത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306270/New traffic reforms will be implemented to resolve traffic congestion in Pazhayaangadi. The decision was taken at a meeting called by MLA M. Vijin.)